വിവരാവകാശ ഉദ്യോഗസ്ഥർ
വിവരാവകാശ നിയമം (RTI)
വിവരാവകാശ നിയമം, 2005 പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
വിവരാവകാശ ഉദ്യോഗസ്ഥർ
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ. ഗിരീഷ് വി ജെ
സെക്രട്ടറി
മാറനല്ലൂർ ഗ്രാമപഞ്ചായത്ത്
പോങ്ങുംമൂട്, കൂവളശ്ശേരി പി.ഓ.
തിരുവനന്തപുരം – 695512
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീമതി. ഗ്ലോറി ഡി
ജൂനിയർ സൂപ്രണ്ട്
മാറനല്ലൂർ ഗ്രാമപഞ്ചായത്ത്
പോങ്ങുംമൂട്, കൂവളശ്ശേരി പി.ഓ.
തിരുവനന്തപുരം – 695512
അപ്പീൽ അധികാരി
ജ്യോതിസ് വി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്
ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
തിരുവനന്തപുരം ജില്ല – 695003
പ്രധാന വിവരങ്ങൾ
- അപേക്ഷാ ഫീസ്: ₹10 (കോർട്ട് ഫീ സ്റ്റാമ്പ് / ഡിമാൻഡ് ഡ്രാഫ്റ്റ് / നേരിട്ടുള്ള പണം).
- BPL ഇളവ്: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (BPL) വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫീസ് സൗജന്യമാണ്. ഇതിനായി സാധുവായ BPL സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- മറുപടി ലഭിക്കേണ്ട സമയപരിധി: അപേക്ഷ ലഭിച്ച തീയതി മുതൽ സാധാരണയായി 30 ദിവസത്തിനകം ആവശ്യപ്പെട്ട വിവരം നൽകുന്നതാണ്.
- ഫസ്റ്റ് അപ്പീൽ: വിവരം ലഭിക്കാതിരിക്കുകയോ ലഭിച്ച വിവരത്തിൽ തൃപ്തിയില്ലാതിരിക്കുകയോ ചെയ്താൽ, നിയമപ്രകാരം ഫസ്റ്റ് അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.